മലയാളത്തിന്റെ സൂപ്പർ ഹീറോ സാൻഡിയാ​ഗോ കോമിക് കോണിൽ, സന്തോഷം പങ്കുവെച്ച് ടോവിനോയും ബേസിലും

കെ ആര്‍ അനൂപ്

വ്യാഴം, 20 ജൂലൈ 2023 (12:20 IST)
മലയാളത്തിന്റെ സൂപ്പർ ഹീറോ മിന്നൽ മുരളിക്ക് ലോകമെമ്പാടും ആരാധകരായി. ഇപ്പോഴിതാ പ്രശസ്ത സാൻഡിയാ​ഗോ കോമിക് കോണിൽ മിന്നൽ മുരളിയും. തീർന്നില്ല ഇന്ത്യയിലെ പ്രശസ്ത കോമിക് മാ​ഗസിനായ ടിങ്കിളിലും അമർ ചിത്രകഥയിലും മിന്നൽ മുരളി എത്തും.
 
മിന്നൽ മുരളിയെ കോമിക് കഥാപാത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ്.
സംവിധായകൻ ബേസിൽ ജോസഫ് അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മിന്നൽ മുരളി 2 എപ്പോൾ ഉണ്ടാകും എന്ന കാര്യത്തിൽ അറിവില്ല. എന്തായാലും രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ബേസിലിനോട് സംവിധായകൻറെ തൊപ്പി അണിയാൻ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്.2021 ഡിസംബർ 16നാണ് മിന്നൽ മുരളി പ്രദർശനത്തിന് എത്തിയത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍