40 കോടി ബജറ്റില്‍ ടോവിനോ ചിത്രം,'നടികര്‍ തിലകം'ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്

ചൊവ്വ, 11 ജൂലൈ 2023 (15:33 IST)
'നടികര്‍ തിലകം'ചിത്രീകരണ തിരക്കില്‍ ടോവിനോ തോമസ്. കൊച്ചിയിലെ കാക്കനാട് ഷെറാട്ടണ്‍ ഹോട്ടലിലാണ് പൂജ ചടങ്ങുകള്‍ നടന്നത്.'ഡ്രൈവിങ് ലൈസന്‍സ്' എന്ന ചിത്രത്തിനു ശേഷംലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. 120 ദിവസത്തെ ഷൂട്ടുണ്ട്. 2024ല്‍ പ്രദര്‍ശനത്തിന് എത്തും.
 
 ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
 
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
 
 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍