തൃഷ കഥ കേട്ടത് ലിയോയുടെ കാശ്മീര്‍ ചിത്രീകരണത്തിനിടെ, ടോവിനോയ്‌ക്കൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ നടി

കെ ആര്‍ അനൂപ്

ബുധന്‍, 12 ജൂലൈ 2023 (11:31 IST)
തൃഷയുടെ മൂന്നാമത്തെ മലയാള ചിത്രം ഒരുങ്ങുകയാണ്. 50 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ഐഡന്റിറ്റിയില്‍ ടോവിനോയാണ് നായകന്‍. റൊമാന്റിക് നായികയായി അല്ല നടി ചിത്രത്തില്‍ എത്തുക.ആക്ഷന്‍ ത്രില്ലറില്‍ ഒരു സ്റ്റണ്ട് സീക്വന്‍സിലും തൃഷ പ്രത്യക്ഷപ്പെടും. ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐഡന്റിറ്റി യെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്.
 
സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ 45 ദിവസം തൃഷ ടീമിനൊപ്പം ഉണ്ടാകും. സെറ്റുകളുടെ ജോലികള്‍ പുരോഗമിക്കുകയാണ്.വിജയ് ചിത്രമായ ലിയോയുടെ കാശ്മീരില്‍ ഷൂട്ട് നടക്കുമ്പോഴാണ് തൃഷയെ ടോവിനോ ചിത്രത്തിനായി സമീപിച്ചത്. സ്‌ക്രിപ്റ്റ് കേട്ട ശേഷം നടി നിര്‍മ്മാതാക്കളോട് സമ്മതം നല്‍കുകയായിരുന്നു. 
 
ഇതൊരു പാന്‍-ഇന്ത്യ സിനിമയായാണ്.50 കോടി ബജറ്റില്‍ 100 ??ദിവസത്തെ ഷൂട്ടിംഗ് ആണ് തീരുമാനിച്ചിരിക്കുന്നത്.അതില്‍ 30 ദിവസം ആക്ഷന്‍ സീക്വന്‍സുകള്‍ മാത്രം ചിത്രീകരിക്കാന്‍ ഉപയോഗിക്കും. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ സ്വീകാര്യത ഈ ചിത്രത്തിനും ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍