ട്രെയിനിലെ മിന്നൽ മുരളി! മാല പൊട്ടിക്കുന്നതും ഓടുന്ന ട്രെയിനിൽ നിന്നും എടുത്തുചാടുന്നതും വേഗത്തിൽ, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 27 മാര്‍ച്ച് 2024 (12:59 IST)
കാണുന്നവർ മുഖത്ത് കൈവയ്ക്കും, ഞെട്ടിപ്പിക്കുന്ന മോഷണത്തിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ട്രെയിനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് ദൃശ്യം. മാല പൊട്ടിക്കുന്ന മോഷ്ടാവ് സാഹസികമായി ഓടുന്ന ട്രെയിനിൽ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോ.
 
വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഏത് ട്രെയിനിൽ എപ്പോൾ നടന്ന സംഭവമാണെന്ന് കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വാതിലിനെ സമീപം നിൽക്കുന്ന യുവാവ് തനിക്ക് മോഷ്ടിക്കാനും രക്ഷപ്പെടാനുമുള്ള അവസരം കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് ട്രെയിനിന്റെ ഡോറിന്റെ വശത്ത് നിൽക്കുമ്പോഴും നിന്ന് വെളിയിലേക്ക് നോക്കുന്ന ഇയാളെ വീഡിയോയിൽ കാണുന്നു. അതുവഴി നടന്നു നീങ്ങുന്ന വയോധികയുടെ മാല പൊട്ടിച്ച്‌ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു യുവാവ്. പെട്ടെന്നുള്ള ചാട്ടം ആയതിനാൽ പാളത്തിൽ മുട്ടടിച്ച് വീഴുന്ന അയാൾക്ക് പരിക്കുപറ്റിയിട്ടുണ്ടാകുമെന്നതിൽ സംശയമില്ല. 
 
മാല പൊട്ടിക്കുന്ന സമയത്ത് ശക്തമായി വയോധികയെ വലിച്ച് വാതിലിന് അരികിലേക്ക് കൊണ്ടുവന്നെങ്കിലും അവർ വീഴാതിരുന്നത് വലിയ ദുരന്തം ഒഴിവായി. മാർച്ച് 13നാണ് സംഭവം ഉണ്ടായത്. ഇങ്ങനെയുള്ള മോഷണങ്ങളിൽ നിന്ന് യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചിൽ നടക്കുന്നുണ്ട് .
<

*While traveling in a train be careful* pic.twitter.com/6EDtRiEhXS

— Narayanan R (@rnsaai) March 26, 2024 >