ലിയോയുടെ ഒടിടി റിലീസ് മാറ്റിവെച്ചു ? പുതിയ പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്
ശനി, 18 നവം‌ബര്‍ 2023 (17:10 IST)
ലിയോയുടെ ഒടിടി റിലീസ് മാറ്റിവെച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 17 ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ഇപ്പോഴും ലിയോ കാണുവാന്‍ ആളുകള്‍ എത്തുന്നുണ്ട്. നൂറിലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനാല്‍ ഒരാഴ്ചയ്ക്ക് കൂടി കഴിഞ്ഞ ശേഷമേ ഒടിടി റിലീസ് ഉണ്ടാക്കുകയുള്ളൂ എന്നാണ് പുതിയ വിവരം. റിലീസ് എപ്പോഴാണെന്ന് അറിയേണ്ടേ ?
 
നവംബര്‍ 23നായിരിക്കും ലിയോയുടെ ഒടിടി റിലീസ്.ഒടിടി അവകാശങ്ങള്‍ വിറ്റുപോയ വഴിയും നിര്‍മ്മാതാക്കള്‍ക്ക് വന്‍ തുക ലഭിച്ചു.ഉയര്‍ന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത് എന്ന് ഇപ്പോള്‍ ലളിത് കുമാര്‍ വ്യക്തമാകുന്നു. നവംബര്‍ 16 ശേഷം ഡിജിറ്റല്‍ റിലീസ് ഉണ്ടാകുമെന്ന് ആയിരുന്നു ലഭിച്ച വിവരം.അനൌദ്യോകികമായി നവംബര്‍ 17 എന്ന തീയതിയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
 
ലോകേഷ് കങ്കരാജ് സംവിധാനം ചെയ്ത 
 'ലിയോ' ഒക്ടോബര്‍ 19 ന് തിയറ്ററുകളില്‍ എത്തി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article