വിജയ്‌യുടെ ലിയോയില്‍ നിന്നും തൃഷ പുറത്ത് ? പ്രചാരണത്തിന് പിന്നില്‍

കെ ആര്‍ അനൂപ്

ബുധന്‍, 8 ഫെബ്രുവരി 2023 (13:08 IST)
വിജയ്‌യുടെ ലിയോ ഒരുങ്ങുന്നു.നായികയായ തൃഷയെ സിനിമയില്‍ നിന്നും ഒഴിവാക്കി എന്ന അഭ്യൂഹം പ്രചരിക്കുന്നു.കശ്മീരില്‍ ചിത്രീകരണം പുരോഗമിക്കവേ തൃഷ ചെന്നൈ വിമാനതാവളത്തില്‍ മടങ്ങിയെത്തിയ ചിത്രങ്ങളാണ് വാര്‍ത്തയ്ക്ക് പിന്നില്‍. കാശ്മീരിലെ കാലാവസ്ഥ കാരണം നടിക്ക് അസുഖബാധിച്ചെന്നും അതിനാല്‍ നടി തിരിച്ച് പോയെന്നും ആണ് പ്രചാരണം.
 
എന്നാല്‍ ഈ വാര്‍ത്തയ്ക്ക് പിന്നിലുള്ള സത്യം എന്താണെന്ന് തൃഷയുടെ അമ്മ ഉമാ കൃഷ്ണന്‍ വെളിപ്പെടുത്തി.തൃഷ ഇപ്പോഴും കാശ്മീരില്‍ തന്നെയാണെന്നും ലിയോയുടെ ചിത്രീകരണത്തിലാണെന്നും അവര്‍ പറഞ്ഞു.
 
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍,മാത്യു തോമസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ജഗദീഷ് പളനി സ്വാമിയാണ് സഹനിര്‍മ്മാണം.മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍