ജൂനിയര്‍ എന്‍ടിആറും ധനുഷും ഒന്നിക്കുന്നു,വെട്രിമാരന്റെ പുതിയ സിനിമ വരുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 6 ഫെബ്രുവരി 2023 (14:42 IST)
സൂരിയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിടുതലൈ'യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് സംവിധായകന്‍ വെട്രിമാരന്‍.
 
വെട്രിമാരന്‍ തന്റെ 32-ാം ചിത്രത്തിനായി ടോളിവുഡ് താരം ജൂനിയര്‍ എന്‍ടിആറുമായി കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ചിത്രത്തില്‍ ധനുഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് വിവരം.ചിത്രം രണ്ട് ഭാഗങ്ങളുള്ള കഥയായിരിക്കുമെന്നും ധനുഷ് രണ്ടാം ഭാഗത്തില്‍ മാത്രമേ പ്രത്യക്ഷപ്പെടൂ എന്നും പറയപ്പെടുന്നു.
 
 'RRR' വിജയത്തിന് ശേഷം, ജൂനിയര്‍ എന്‍ടിആര്‍, സംവിധായകന്‍ ശിവയ്ക്കൊപ്പം തന്റെ 30-ാമത്തെ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടക്കും .അതിനുശേഷം സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം ഒരു സിനിമയും നടന് മുന്നിലുണ്ട്.ധനുഷ് 'വാതി'യുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഫെബ്രുവരി 17 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍