കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നാല് ശതമാനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.ഒരു കോടിയോളം വരുന്ന കേന്ദ്ര ജീവനക്കാര്‍ക്കും കേന്ദ്രപെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിയ്ക്കും. കേന്ദ്രധനകാര്യമന്ത്രാലയം ഡിഎ കൂട്ടുന്നത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര കാബിനറ്റിന്റെ അംഗീകാരത്തിനയയ്ക്കും.