'മമ ധര്‍മ്മ' എന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴി നിര്‍മ്മിച്ച ചിത്രമാണ് 'പുഴ മുതല്‍ പുഴ വരെ'.രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് അടുത്തിരിക്കുന്നു.
മാര്‍ച്ച് മൂന്നിന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയ്ക്ക് പരസ്യങ്ങള്‍ നല്‍കുന്നില്ലെന്ന് സംവിധായകന്‍. ജനങ്ങള്‍ നിര്‍മ്മിച്ച സിനിമയാണെന്നും അവര്‍ തന്നെ പരസ്യക്കാരായി മാറും എന്നുമാണ് രാമസിംഹന്‍ പറയുന്നത്.
'ഒരു പത്ര പരസ്യവും കാണില്ല, ഒരു ചാനല്‍ പരസ്യവും ഉണ്ടാവില്ല. ഇത് ജനങ്ങളുടെ സിനിമ,അവര്‍ പരസ്യക്കാരായി മാറും കാരണം അവരാണിത് നിര്‍മിച്ചത്.. അവര്‍ വിതച്ചത് അവര്‍ കൊയ്യും.അവനവന്റെ ധര്‍മ്മം.. അതാണ്... മമധര്‍മ്മ',രാമസിംഹന്‍ കുറിച്ചു.
എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.തലൈവാസല്‍ വിജയ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുമ്പോള്‍ ജോയ് മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.