'ശത്രുക്കളുടെ ഒരു പടയെ തന്നെ നേരിടേണ്ടി വരും'; കുറിപ്പുമായി രാമസിംഹന്‍

കെ ആര്‍ അനൂപ്

ശനി, 20 ഓഗസ്റ്റ് 2022 (11:12 IST)
അലി അക്ബര്‍ സംവിധാനം ചെയ്യുന്ന '1921പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത് പ്രശസ്ത താരം തലൈവാസല്‍ വിജയ് ആണ്.ഇപ്പോഴിതാ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് രാമസിംഹന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
 
'സത്യത്തിന്റെ കൂടെ ശരിയുടെ കൂടെ നില്‍ക്കുമ്പോള്‍, ശത്രുക്കളുടെ ഒരു പടയെ തന്നെ നേരിടേണ്ടി വരും, പക്ഷെ നട്ടെല്ല് നിവര്‍ത്തി നിന്നാല്‍ നട്ടെല്ലുള്ളവര്‍ കൂടെ നില്‍ക്കും.അതാണ് ശരിയുടെ വിജയം,
പ്രതിഫലം പ്രതീക്ഷിക്കാതെ കര്‍മ്മം ചെയ്താല്‍ ഈശ്വരന്‍ ഫലം തരും..
അതിനു മുന്‍പ് കുറേ വേദനയും കുത്തുവാക്കും, ട്രോളുകളും സഹിക്കണം അത്രേയുള്ളൂ.. അത് കഴിഞ്ഞ് ശത്രുക്കള്‍ വാലും ചുരുട്ടി മാളത്തിലൊളിക്കുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമുണ്ടല്ലോ അതാണ് യഥാര്‍ത്ഥ ഫലം...'-രാമസിംഹന്‍ കുറിച്ചു.
 
2021ഫെബ്രുവരി 20ന് വയനാട്ടിലാണ് ചിത്രീകരണം ആരംഭിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍