ഹിന്ദു വംശഹത്യയെക്കുറിച്ചുള്ള മലയാള സിനിമ,സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ടി.ജി. മോഹന്‍ദാസ്

കെ ആര്‍ അനൂപ്

ശനി, 12 നവം‌ബര്‍ 2022 (10:08 IST)
അലി അക്ബര്‍ സംവിധാനം ചെയ്ത 'പുഴ മുതല്‍ പുഴ വരെ' പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയിരുന്നു. റിലീസിന് ഒരുങ്ങുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ടി.ജി. മോഹന്‍ദാസ്.കേന്ദ്രവാര്‍ത്ത വിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.
 
'സാര്‍ അനുരാഗ് താക്കൂര്‍, 1921-ലെ ഹിന്ദു വംശഹത്യയെക്കുറിച്ചുള്ള മലയാള സിനിമയായ പുഴ മുതല്‍ പുഴ വരെ CBFC സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടിയാണ് കേരളത്തില്‍ നിന്നുള്ള ഞങ്ങള്‍ ട്വീറ്റ് ചെയ്യുന്നത്. ഞങ്ങളുടെ അപേക്ഷകള്‍ അവഗണിക്കപ്പെട്ടു. ഇപ്പോള്‍ പാവം നിര്‍മ്മാതാവ് രാമസിംഹന്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഞങ്ങള്‍ അനാഥരാണെന്നത് സങ്കടത്തോടെ ഉള്‍ക്കൊള്ളുന്നു'-മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍