2023ല്‍ ഈ നേട്ടം സ്വന്തമാക്കുന്നത് ലിയോ മാത്രം !'ആര്‍ആര്‍ആറി'ന് ശേഷം വിജയ് ചിത്രം റെക്കോര്‍ഡ് കളക്ഷനിലേക്ക്

കെ ആര്‍ അനൂപ്

ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (15:07 IST)
വിജയ് ലിയോ'നായകനായി എത്തുന്ന റിലീസിന് മുമ്പ് തന്നെ ഓരോ നേട്ടങ്ങളായി സ്വന്തമാക്കുകയാണ്. സംവിധായകന്‍ ലോകേഷ് കനകരാജുമായി വിജയ് വീണ്ടും ഒന്നിക്കുന്നത് പ്രേക്ഷകരെ ആവേശം കൊള്ളിച്ചു, കൂടാത പ്രീ-സെയില്‍സില്‍ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
 
 'ലിയോ' യുഎസ്എ പ്രീമിയറില്‍ ഒരു മില്യണ്‍ ഡോളര്‍ നേട്ടം സ്വന്തമാക്കി എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.രാജമൗലിയുടെ 'ആര്‍ആര്‍ആറി'ന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ലിയോ മാറി.'ജയിലര്‍', 'ജവാന്‍', 'തുനിവ്', 'പഠാന്‍' തുടങ്ങി നിരവധി വലിയ റിലീസുകള്‍ ഉണ്ടായിട്ടും, ഇന്ത്യന്‍ സിനിമകള്‍ യുഎസ്എ പ്രീമിയറുകളില്‍ 1 മില്യണ്‍ ഡോളറിലെത്താന്‍ പാടുപെട്ടിരുന്നു.എന്നാല്‍ ലിയോ 2023 ലെ യുഎസ്എ പ്രീമിയറില്‍ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ ഗ്രോസറായി ഉയര്‍ന്നു.
 
'ലിയോ' വിതരണക്കാര്‍ പുതിയ പോസ്റ്ററിലൂടെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചു.യുഎസ്എയില്‍ 1000-ലധികം കേന്ദ്രങ്ങളിലാണ് 'ലിയോ' റിലീസ് ചെയ്യുന്നത്. 
 
 യുഎസ്എയില്‍ മാത്രമല്ല, യുകെ, ഗള്‍ഫ് തുടങ്ങിയ നിരവധി വിദേശ ലൊക്കേഷനുകളില്‍ 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി 'ലിയോ' മാറി എന്നാണ് കേള്‍ക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍