ഇത് ഒഫീഷ്യല്‍! 'കണ്ണൂര്‍ സ്‌ക്വാഡ്' നേടിയ കളക്ഷന്റെ വിവരങ്ങളുമായി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (13:05 IST)
മലയാള സിനിമ ലോകം ഒടുവില്‍ ആഘോഷമാക്കിയ മമ്മൂട്ടി ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.നവാഗതനായ റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ സെപ്റ്റംബര്‍ 28നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്. മൂന്നാം വാരത്തിലും മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് മമ്മൂട്ടി ചിത്രം. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് നേടിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ ആകെ കളക്ഷന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നു.
 
കണ്ണൂര്‍ സ്‌ക്വാഡ് ആകെ 75 കോടി രൂപ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമയെ സ്‌നേഹിച്ച പ്രേക്ഷകരോട് നിര്‍മാതാക്കള്‍ നന്ദിയും പറഞ്ഞു. മൂന്നാമത്തെ ആഴ്ചയിലും ചിത്രത്തിന് തരക്കേടില്ലാത്ത കളക്ഷന്‍ ലഭിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.
മലയാളത്തില്‍ ഏറ്റവും അധികം കാശ് വാരിക്കൂട്ടിയ സിനിമകളുടെ ലിസ്റ്റില്‍ കഴിഞ്ഞ ആഴ്ച തന്നെ കണ്ണൂര്‍ സ്‌ക്വാഡ് ഇടം പിടിച്ചിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യത്തെ പിന്നിലാക്കി കണ്ണൂര്‍ സ്‌ക്വാഡ് മുന്നേറുകയാണ്. നിലവില്‍ ഏഴാം സ്ഥാനത്താണ് മമ്മൂട്ടി ചിത്രം. നിവിന്‍ പോളിയുടെ പ്രേമത്തെ മറികടന്നാണ് കണ്ണൂര്‍ സ്‌ക്വാഡ് ഏഴാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.രോമാഞ്ചം, കായംകുളം കൊച്ചുണ്ണി നിലവില്‍ മമ്മൂട്ടി ചിത്രത്തിന് പിന്നിലാണ്.
 
ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് 2018 രണ്ടാം സ്ഥാനത്ത് പുലിമുരുകനുമാണ്. മൂന്നാം സ്ഥാനത്താണ് ലൂസിഫര്‍. നാലാം സ്ഥാനത്ത് ഭീഷ്മ പര്‍വ്വം. അഞ്ചാമത് ആര്‍ ഡി എക്‌സും ആറാമത് കുറുപ്പും ആണ്. തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളില്‍ കണ്ണൂര്‍ സ്‌ക്വാഡ്, രോമാഞ്ചം, കായംകുളം കൊച്ചുണ്ണി എങ്ങനെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍