ലക്ഷ്മി മേനോനെ മറന്നോ ? ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നടിയുടെ പ്രായം

കെ ആര്‍ അനൂപ്

വെള്ളി, 19 മെയ് 2023 (11:07 IST)
മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് ലക്ഷ്മി മേനോൻ. തിരുവനന്തപുരം സ്വദേശിയായ ഇവർ നർത്തകിയും പാട്ടുകാരിയുമാണ്. ഇന്ന് താരത്തിന്റെ പിറന്നാളാണ്.
 
1996ൽ ജനിച്ച ലക്ഷ്മിക്ക് 27 വയസ്സാണ് പ്രായം. 2011 പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിൽ സഹനടിയായാണ് അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം സുന്ദരപാണ്ഡ്യൻ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. 
 
കുംകിയിലും എന്നാൽ സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള തമിഴ്‌നാട് സംസ്ഥാന അവാർഡും നടിയെ തേടി എത്തി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍