എമ്പുരാന്‍ അപ്‌ഡേറ്റ്! പൃഥ്വിരാജിന്റെ പുതിയ പ്ലാനുകള്‍

കെ ആര്‍ അനൂപ്
ബുധന്‍, 3 ഏപ്രില്‍ 2024 (13:32 IST)
പൃഥ്വിരാജ് എന്ന നടനെ ആഘോഷമാക്കുകയാണ് മലയാള സിനിമ ലോകം. തന്റെ സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഒരുവശത്ത് ആടുജീവിതം വിജയം കൊണ്ടാടുമ്പോള്‍ ആള്‍ക്കൂട്ട ആരവങ്ങള്‍ ഇല്ലാതെ പൃഥ്വിരാജ് സിനിമ തിരക്കുകളിലേക്ക് തിരിയുന്നു. പ്രമോഷന്‍ പരിപാടികള്‍ കഴിഞ്ഞാല്‍ ഉടന്‍ സംവിധായകന്റെ കുപ്പായമിടും നടന്‍.
എമ്പുരാന്‍ ചിത്രീകരണം ഇനിയും ബാക്കിയാണ്. വിദേശത്ത് ചിത്രീകരിക്കേണ്ട പ്രധാന ഭാഗങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ഇനി ഇന്ത്യന്‍ ഷെഡ്യൂള്‍ ആരംഭിക്കും. ചെന്നൈ, തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളിലായാണ് ഷൂട്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും വലിയ പ്രോജക്റ്റുമായാണ് സംവിധായകന്‍ പൃഥ്വിരാജ് ഇത്തവണ എത്തുന്നത്.
എമ്പുരാന്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ മോഹന്‍ലാല്‍ തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article