കുറുപ്പ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ സൈജു കുറുപ്പ് പോലീസ് ഉദ്യോഗസ്ഥനായാണ് വേഷമിടുന്നത്. എന്നാല്‍ ആരാധകര്‍ക്ക് സൈജുവിനെ കുറുപ്പിന്റെ രൂപത്തില്‍ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു. അവര്‍ കുറുപ്പിന്റെ രൂപത്തിലുള്ള സൈജുവിന്റെ പോസ്റ്ററും തയ്യാറാക്കി. സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്റര്‍ സൈജു കുറുപ്പിന്റെ അടുത്തെത്തുകയും അത് നടന്‍ തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തു. ഇത് കണ്ട ദുല്‍ഖറിന് ചിരിയടക്കാനായില്ല.
ഹഹഹ എനിക്കിത് ഇഷ്ടപ്പെട്ടു എന്നാണ് സൈജുകുറുപ്പ് പങ്കുവെച്ച പോസ്റ്റിന് താഴെ ദുല്‍ഖര്‍ കുറിച്ചത്.
ഇത് ആരു ചെയ്താലും നന്നായിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് സൈജു കുറുപ്പ് പോസ്റ്റര്‍ പങ്കുവെച്ചത്.ദുല്‍ഖറിനെ പുറമേ ഇന്ദ്രജിത്തും ഷൈന്‍ ടോം ചാക്കോയും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് സിനിമ കണ്ടവര്‍ പറയുന്നു. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് കുറുപ്പ്. എങ്ങു നിന്നും നല്ല പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.