പുതിയ സിനിമ 'മലയാളം', പുതുമുഖങ്ങളെ തേടി സംവിധായകന്‍ വിജീഷ് മണി

കെ ആര്‍ അനൂപ്

ശനി, 13 നവം‌ബര്‍ 2021 (08:54 IST)
അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം പറയുന്ന ആദിവാസിക്ക് ശേഷം സംവിധായകന്‍ വിജീഷ് മണിയുടെ പുതിയ ചിത്രമാണ് മലയാളം. കഥയും സംവിധാനവും അദ്ദേഹം തന്നെ. റഫീക്ക് അഹമ്മദാണ് തിരക്കഥയും സംഭാഷണവും ഗാനരചനയും നിര്‍വഹിക്കുന്നത്. സിനിമയില്‍ അഭിനയിക്കാനായി പുതുമുഖങ്ങളെ നിര്‍മ്മാതാക്കള്‍ തേടുന്നു.
 
'കേരളത്തിന് പുറത്ത് ജനിച്ചുവളര്‍ന്ന് കേരളത്തെ സ്വപ്നം കണ്ടു ജീവിക്കുന്ന ഒരു യുവാവിന് യോജിച്ച (20-24) ആകാര സവിശേഷതയും കേരളത്തിന്റെ മലയോര ഗ്രാമങ്ങളില്‍ ജനിച്ചുവളര്‍ന്ന മലയാളിത്തമുള്ള കഥാപാത്രത്തിന് അനുയോജ്യമായ പെണ്‍കുട്ടിയെയും (16-20) മലയാളത്തിന് ആവിശ്യമുണ്ട്.'- വിജീഷ് മണി പോസ്റ്ററില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍