ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ മമ്മൂട്ടി-സന്തോഷ് മരയ്ക്കാറിനെ കുറിച്ചുയര്‍ന്ന ചോദ്യത്തിന് നല്കിയ മറുപടി ഇങ്ങനെയായിരുന്നു. ‘നാലാമത്തെ കുഞ്ഞാലിമരയ്ക്കാരെ കുറിച്ചുതന്നെയാണ് ഈ സിനിമ. മറ്റൊരു കുഞ്ഞാലിമരക്കാര്‍ പ്രൊജക്ടിന്റെ കാര്യം അറിഞ്ഞിരുന്നു. ഈ വര്‍ഷം അങ്ങനെ ഒരു സിനിമ ചെയ്യുന്നില്ലെന്ന് സന്തോഷ് ശിവന് അറിയിച്ചു. ആ സിനിമ മുമ്പോട്ടു പോകുന്നെങ്കില്‍ പോകട്ടെ‘ എന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്.
അതേസമയം ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും, തുടങ്ങാന്‍ അല്‍പ്പം വൈകുമെന്നുമാണ് സന്തോഷ് ശിവന് പറയുന്നത്. ‘കുഞ്ഞാലി മരയ്ക്കാറെക്കുറിച്ച് സിനിമ ചെയ്യാന്‍ പോവുകയാണെന്ന് പ്രിയൻ പറഞ്ഞതായി സന്തോഷ് ശിവൻ പറയുന്നു. രണ്ട് ചിത്രങ്ങളും വലിയ വ്യത്യസ്തമായിരിക്കുമെന്നും രണ്ട് വീക്ഷണങ്ങളിലുള്ളവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.’ സന്തോഷ് പറഞ്ഞു.