കാലുകള്‍ ഷേവ് ചെയ്യാതെ പുറത്ത് പോയിട്ടുണ്ടോ?; അവതാരകയ്‌ക്ക് ചുട്ട മറുപടി നല്‍കി കരീന കപൂര്‍

Webdunia
ശനി, 9 മാര്‍ച്ച് 2019 (07:29 IST)
ആരാധകരുടെ പ്രിയതാരമാണ് ബോളിവുഡ് നടി കരീന കപൂര്‍. മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ മിടുക്കും അതിനൊപ്പം സൗന്ദര്യവും ഫിറ്റ്‌നസും കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നതാണ് താരത്തെ എന്നും വ്യത്യസ്‌തമാക്കുന്നത്.

സൗന്ദര്യവും ഫിറ്റ്‌നസും എങ്ങനെ നിലനിര്‍ത്തുന്നു എന്ന ചോദ്യം പല വേദികളിലും കരീനയ്‌ക്ക് നേര്‍ക്ക് എത്തിയിട്ടുണ്ട്. ഇതിനെല്ലാം കൃത്യമായ മറുപടി അവര്‍ പറയുകയും ചെയ്യാറുണ്ട്. എന്നാല്‍, ഒരു ചാറ്റ് ഷോയ്‌ക്കിടെ അവതാരക ചോദിച്ച ചോദ്യമാണ് കരീനയില്‍ ഞെട്ടലുണ്ടാക്കിയത്.

'കാലുകള്‍ ഷേവ് ചെയ്യാതെ പുറത്തുപോയിട്ടുണ്ടോ'യെന്നാണ് അവതാരക കരീനയോട് ചോദിച്ചത്. പെട്ടന്നുള്ള ചോദ്യത്തില്‍ പതറിയെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ പിന്നീട് താരത്തിനായി.

നിരവധി തവണ കാലുകള്‍ ഷേവ് ചെയ്യാതിരുന്നിട്ടുണ്ടെന്നുമായിരുന്നു കരീന മറുപടി നല്‍കിയത്. എന്നാല്‍ ഷൂട്ടിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ ചെയ്യേണ്ടി വരുമെന്നും രോമമുള്ള കാലുകള്‍ തന്റെ ജോലിക്ക് ബുദ്ധിമുട്ടാണെന്നും പറഞ്ഞ കരീന ആഴ്ചകളോളം മേല്‍ച്ചുണ്ട് ബ്ലീച്ച് ചെയ്യാതെ പുറത്ത് പോയിട്ടുണ്ടെന്നും വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article