സന്ദേശങ്ങൾ ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട, കലക്കൻ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്‌ആപ്പ് !

വെള്ളി, 18 ജനുവരി 2019 (12:23 IST)
ചാറ്റിംഗിൽ ആരും പ്രതീക്ഷിക്കാത്ത പുതിയ സംവിധാനങ്ങളാണ് ഉപയോക്താക്കൾക്കായി വാട്ട്സ്‌ആപ്പ് ഒരോ ദിവസവും കൊണ്ടുവരുന്നത്. ഇപ്പോഴിതാ ചാറ്റിംഗ് ഏറെ ലളിതമാക്കി മാറ്റുന്ന പുതിയ ഫീച്ചറിനെ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്‌ആപ്പ്.
 
ഉപയോക്താക്കൾ ഇനി സന്ദേശങ്ങൾ ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട എന്ന പറഞ്ഞാൽ ഒരു പക്ഷേ അത്ഭുതം തോന്നിയേക്കാം. സന്ദേശങ്ങൾ പൂർണമായും ടൈപ്പ് ചെയ്യാതെ തന്നെ വാട്ട്സ്‌ആപ്പിൽ നിന്നും തിരഞ്ഞെടുക്കുന്നതിനും, കണ്ടെത്തുന്നതിനുമുള്ള പ്രത്യേക സംവിധാനമാണ് വാട്ട്സ്‌ആപ്പ് ഇക്കുറി കൊണ്ടുവന്നിരിക്കുന്നത്.  
 
സന്ദേശങ്ങൾ ഓട്ടോഫിൽ ചെയ്യുന്നതിനായി വാട്ട്സ്‌ആപ്പ് സജഷൻസ് നൽകും. ഇവയിൽനിന്നും തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് സന്ദേശം അയക്കം. ഗൂഗിൾ അസിസിറ്റന്റ് ലഭ്യമാക്കുന്നതിന് സാമാനമായ സംവിധാനമാണ് വാട്ട്സ്‌ആപ്പ് ചാറ്റിംഗിനായി ഒരുക്കി നൽകിയിരിക്കുന്നത്. ഐ ഒ എസ് ആൻഡ്രോഡ് പ്ലാറ്റ്ഫോമുകളിൽ ഈ സംവിധാനം ലഭ്യമായിരിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍