ഇനി നിങ്ങളുടെ രഹസ്യ ചാറ്റ് ചോരില്ല, വാട്സാപ്പ് ചാറ്റുകള്‍ക്ക് ഫിംഗര്‍പ്രിന്‍റ് ലോക്ക് !

വ്യാഴം, 10 ജനുവരി 2019 (15:56 IST)
ഇനി മുതല്‍ ആരുമായും ധൈര്യമായി വാട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം. ആര്‍ക്കും നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങള്‍ കാണാനാവില്ല. ആന്‍‌ഡ്രോയ്ഡ് ഫോണുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുമായി വാട്സാപ്പ് രംഗത്തെത്തിയിരിക്കുന്നു. 
 
യൂസേഴ്സിന്റെ ചാറ്റുകള്‍ക്ക് ഫിംഗര്‍പ്രിന്റ് ലോക്ക് വഴി സുരക്ഷാ സംവിധാനം ഉറപ്പിക്കുകയാണ് വാട്സാപ്പ്. യൂസര്‍ അല്ലാതെ മറ്റൊരാള്‍ക്ക് വാട്സാപ്പ് തുറന്ന് സന്ദേശങ്ങള്‍ വായിക്കാതിരിക്കാനായി ഫിംഗര്‍പ്രിന്റ് ലോക്ക് കൊണ്ടുവരാനാണ് വാട്സാപ്പ് ഒരുങ്ങുന്നത്.
 
നിലവില്‍ മൊബൈല്‍ ഫോണുകളില്‍ ഫലപ്രദമായി ഫിംഗര്‍‌പ്രിന്‍റ് സുരക്ഷാ സംവിധാനം വിവിധ കമ്പനികള്‍ ഉപയോഗിച്ചുവരുന്നുണ്ട്. വാട്‌സാപ്പുകളിലും ഇത് കൊണ്ടുവരുന്നത് ചാറ്റുകള്‍ മറ്റുള്ളവര്‍ വായിക്കാതിരിക്കാന്‍ സഹായിക്കും. 
 
യൂസര്‍ ഒരിക്കല്‍ ഫിംഗര്‍ പ്രിന്‍റ് ഉപയോഗിച്ച് വാട്സാപ്പ് ലോക്ക് ചെയ്താല്‍ യൂസറല്ലാതെ മറ്റൊരാള്‍ക്ക് വാട്സാപ്പ് ഓപ്പണ്‍ ചെയ്യാന്‍ കഴിയില്ല. ഐ ഒ എസ് ഫോണുകളില്‍ സുരക്ഷയ്ക്കായി ഫേസ് ഐഡിയും ടച്ച് ഐഡിയും കൊണ്ടുവരുമെന്ന് നേരത്തേ വാട്സാപ്പ് അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍