അഞ്ച് മിനിറ്റുകൊണ്ടൊരു സിംപിൾ ചമ്മന്തി !

വ്യാഴം, 13 ഡിസം‌ബര്‍ 2018 (17:35 IST)
ദോശക്കൊപ്പം കൂട്ടാ‍ൻ പല തരത്തിലുള്ള ചമ്മന്തികൾ നമ്മൾ ഉണ്ടാക്കാറുണ്ട്, ചമ്മന്തിക്ക് നമ്മുടെ നാട്ടിൽ പഞ്ഞമില്ലല്ലോ. എന്നാൽ സമയം ഒട്ടുമില്ലെങ്കിൽ പെട്ടന്നു തയ്യാറക്കാവുന്ന ഒരു സിംപിൾ ചമ്മന്തിയുണ്ടാക്കാം. ഇതിന് ചേരുവകളും കുറവാണ്. പെട്ടന്നുതന്നെ ഉണ്ടാക്കി കഴിക്കുകയും ആവാം
 
ചമ്മന്തിക്ക് വേണ്ട ചേരുകകൾ 
 
വലിയ ഉള്ളി - ഒന്ന് പൊടിയായി അരിഞ്ഞത്
മുളകുപൊടി - രണ്ട് ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
 
ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം 
 
പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന വലിയ ഉള്ളിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ചതക്കുക. ശേഷം അൽപ‌നേരം ഇത് മാറ്റിവക്കണം. ഉള്ളിയുടെ കുത്ത് മാറാനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഇതിലേക്ക് മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒന്നുകൂടി ചതക്കുക. ശേഷം വെളിച്ച ചേർത്ത് നന്നായി മിക്സ് ചെയ്യുന്നതോടെ ചമ്മന്തി റെഡി. വേവിക്കാത്ത ചമ്മന്തി ഇഷ്ടമല്ലാത്തവർക്ക് ഇത് ചെറു ചൂടിൽ വാട്ടിയെടുക്കാവുന്നതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍