വിൻ‌ഡോസ് 10 അപ്ഡേറ്റ് ചെയ്യുന്നതോടെ ഫയലുകൾ നഷ്ടമാകുന്നു, അപ്ഡേഷൻ മൈക്രോസോഫ്റ്റ് താൽകാലികമായി തടഞ്ഞു !

വ്യാഴം, 13 ഡിസം‌ബര്‍ 2018 (15:19 IST)
വിൻഡോസ് 10 ന്റെ പുതിയ അപ്ഡേഷൻ മൈക്രോസോഫ്റ്റ് താൽകാലികമായി തടഞ്ഞു. പുതിയ അപ്ഡേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതോടെ കമ്പ്യൂട്ടറുകളിലെ ഫയലുകൾ പൂർണമായും നഷ്ടമാകുന്നതായി കണ്ടെത്തിയതോടെയാണ് മൈക്രോ സോസ്റ്റ് അപ്ഡേറ്റ് താൽകാലികമായി നിർത്തിവച്ചത്.
 
വിൻഡോസ് 10 ന്റെ പ്രധാന അപ്ഡേറ്റായ 1809ലാണ് പ്രശ്നം നേരിടുന്നത്. വിൻ‌ഡോസിന്റെ മറ്റു ഒ എസുകളിൽനിന്നും വ്യത്യസ്തമായി അപ്ഡേറ്റുകളെ നിയന്ത്രിക്കാൻ വിൻ‌ഡോസ് 10ൽ സംവിധാനമില്ല. ഈ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കുന്നതുവരെ താൽകാലികമായി അപ്ഡേറ്റ് തടഞ്ഞുവക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്. Windows 10 October 2018 Update (version 1809) എന്ന അപ്ഡേഷനാണ് തടഞ്ഞുവച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍