അകാല നര ആയൂർദൈർഘ്യം വർധിപ്പിക്കുമെന്നോ ! അപ്പോൾ ചെമ്പൻ മുടിയുള്ളവർക്കോ ?

വ്യാഴം, 13 ഡിസം‌ബര്‍ 2018 (13:28 IST)
ചെറിയ പ്രായത്തിൽ തന്നെ മുടി നരച്ചവർ വലിയ അപമാനമായിട്ടാണ് ഇതിനെ കാണാറുള്ളത്. ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നുമെല്ലാം അകന്ന് ജീവിക്കാൻ ഇവർ ഇക്കാരണത്താൽ ആഗ്രഹിക്കാറുണ്ട്. എന്നാൽ അങ്ങനെ ചിന്തിക്കൻ വരട്ടെ അകാല നര ആരോഗ്യത്തിന്റെയും ആയൂർദൈർഘ്യത്തിന്റെ സൂചനയാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ.
 
അകാല നരയുള്ളവർ നല്ല ആരോഗ്യത്തോടെ നീണ്ടകാലം ജീവിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാട്ടുപന്നികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സ്പാനിഷ് ഗവേഷകർ ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്. കാട്ടുപന്നികളിൽ മനുഷ്യന്റേതിന് സമാനമായി നരച്ച മുടിയുള്ളവയെ കണാനാകും. ഇത്തരം നരച്ച മുടിയുള്ള പന്നികൾ മറ്റുള്ളവയെ അപേക്ഷിച്ച് നല്ല ആരോഗ്യം ഉള്ളവരും കൂടുതൽ കാലം ജീവിക്കുന്നവരുമായിരിക്കും എന്നാണ് പഠനത്തിൽ കണ്ടെത്താനായത്.
 
മെലാനിൻ എന്ന പദാർത്ഥമാണ് മുടിയുടെ നിറവ്യത്യാസത്തിന് കാരണം. മെലാനിന്റെ അളവ് കുറയുമ്പോഴാണ് നരച്ച മുടികൾ രൂപപ്പെടുന്നത്. മെലാനിൻ ശരീരത്തിൽ കുറവുള്ളവർ നല്ല ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കും എന്നാണ് ശാത്രജ്ഞർ അവകാശപ്പെടുന്നത്. എന്നാൽ ചെമ്പൻ മുടിയുള്ളവർക്ക് കാര്യങ്ങൾ അത്ര നല്ലതല്ല. ചെമ്പൻ മുടിയുള്ളവരിൽ കോശങ്ങൾ വേഗത്തിൽ നശിക്കുന്നു എന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍