Kohli-Anushka love story: 'കുറച്ചുകൂടി ഹീലുള്ള ചെരുപ്പ് കിട്ടിയില്ലേ' കോലിയുടെ ട്രോള്‍ അനുഷ്‌കയ്ക്ക് പിടിച്ചില്ല; ആ പ്രണയബന്ധം തുടങ്ങിയത് ഇങ്ങനെ

Webdunia
ശനി, 5 നവം‌ബര്‍ 2022 (09:01 IST)
Kohli-Anushka love story: സിനിമാലോകവും കായികലോകവും ഒരുപോലെ ആഘോഷമാക്കിയ പ്രണയവും വിവാഹവുമായിരുന്നു ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌ക ശര്‍മയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെയും. ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത് 2013 ലാണ്.
 
2013 ല്‍ ഒരു പരസ്യചിത്രീകരണത്തിനായാണ് കോലിയും അനുഷ്‌കയും ആദ്യമായി കണ്ടുമുട്ടുന്നത്. ക്ലിയര്‍ ഷാംപൂവിന്റെ പരസ്യമായിരുന്നു അത്. അനുഷ്‌കയെ ആദ്യ കണ്ടപ്പോള്‍ തന്നെ ഒരു ട്രോളിലൂടെയാണ് കോലി വരവേറ്റത്. 'കുറച്ചുകൂടി ഹീലുള്ള ചെരുപ്പൊന്നും നിങ്ങള്‍ക്ക് കിട്ടിയില്ലേ?' എന്നായിരുന്നു കോലി അനുഷ്‌കയോട് ചോദിച്ചത്. ഈ ട്രോള്‍ അനുഷ്‌കയ്ക്ക് അത്ര പിടിച്ചില്ല. കോലിയെ നോക്കി അല്‍പ്പം ഗൗരവത്തോടെ ' എക്‌സ്‌ക്യൂസ് മീ' എന്ന് അനുഷ്‌ക പറഞ്ഞു. തന്റെ ട്രോള്‍ അനുഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് മനസിലായ കോലി വേഗം തടിയൂരി. താന്‍ ഒരു തമാശ മാത്രമാണ് ഉദ്ദേശിച്ചതെന്ന് കോലി അനുഷ്‌കയോട് പറഞ്ഞു. 
 
ആദ്യ കണ്ടുമുട്ടലിനു ശേഷം തങ്ങളുടെ സൗഹൃദം കൂടുതല്‍ ശക്തമായെന്ന് കോലി പറയുന്നു. അങ്ങനെയൊരു ട്രോളിന്റെ ആവശ്യം അപ്പോള്‍ ഉണ്ടായിരുന്നില്ലെന്നും കോലി പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article