മമ്മൂട്ടിക്ക് തന്നെ ! പ്രഖ്യാപനത്തിന് മുമ്പെത്തിയ റിപ്പോര്‍ട്ടുകള്‍

കെ ആര്‍ അനൂപ്
വെള്ളി, 21 ജൂലൈ 2023 (14:56 IST)
2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപനത്തിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍. 
 
ചിത്രത്തിലെ ജെയിംസ് എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ തേടി പുരസ്‌കാരം എത്തിയത് എന്നാണ് വിവരം. നിള എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശാന്തികൃഷ്ണയ്ക്കും പുരസ്‌കാരം ലഭിക്കുമെന്നും പറയപ്പെടുന്നു.
ബംഗാളി തിരക്കഥാകൃത്തും സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ഇത്തവണ 154 ചിത്രങ്ങളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 2021ല്‍ 142 സിനിമകളും 2020ല്‍ 80 സിനിമകളുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട ശേഷം 30% ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലേക്കായി വിട്ടത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article