7 വയസ്സ് വ്യത്യാസമുണ്ട്, ഓർക്കൂട്ട് വഴി തുടങ്ങിയ ചാറ്റ്; കൊവിഡ് കാലം മുതൽ കീർത്തിയും ആന്റണിയും ലിവിങ് റിലേഷനിലായിരുന്നു!

നിഹാരിക കെ.എസ്
വ്യാഴം, 2 ജനുവരി 2025 (09:20 IST)
കീർത്തി സുരേഷിന്റെ പ്രണയ കഥ പലർക്കും കൗതുകമായിരുന്നു. 15 വർഷത്തോളം പ്രണയിച്ചിട്ടും ആരും അറിഞ്ഞില്ലല്ലോ എന്നതാണ് അതിന്റെ കാരണം. ആ പ്രണയത്തെ കുറിച്ച് ഒരിക്കൽ പോലും കീർത്തിയോ കീർത്തിയോട് അടുത്ത വൃത്തങ്ങളോ സംസാരിച്ചിട്ടില്ല.. കഴിഞ്ഞ നാല് വർഷമായി കീർത്തിയും ആന്റണിയും ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നിട്ട് പോലും ആരും അറിഞ്ഞില്ല എന്നത് അതിശയകരം. ഇപ്പോഴിതാ കണ്ടുമുട്ടിയതുമുതലുള്ള പ്രണയ കഥ കീർത്തി തുറന്ന് പറയുന്നു ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കീർത്തി സുരേഷ്
 
ഇത്രയും വർഷം എങ്ങനെ മറച്ചുവച്ചു എന്ന ചോദ്യത്തിന്, അക്കാര്യത്തിൽ ഞങ്ങൾ രണ്ടു പേരും അത്രയും മിടുക്കന്മാർ ആണെന്നാണ് കീർത്തിയുടെ മറുപടി. സ്വകാര്യതയെ വളരെ സ്വകാര്യമായി തന്നെ സൂക്ഷിക്കുന്നതിൽ താത്പരരാണ് രണ്ട് പേരും. ഇന്റസ്ട്രിയിൽ വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നുള്ളൂ.
 
ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോൾ തുടങ്ങിയതാണ്. തട്ടിലിന് എന്നെക്കാൾ ഏഴ് വയസ്സ് കൂടുതലാണ്. ഓർക്കൂട്ടിലൂടെ ചാറ്റ് ചെയ്താണ് ഞങ്ങൾ പരിചയപ്പെട്ടത്. ഞങ്ങൾക്ക് ഒരുപാട് കോമൺ സുഹൃത്തുക്കളുണ്ട്. ചാറ്റിങിന് ശേഷം 2009 ഡിസംബർ 2 ന് ആണ് ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്. കൊച്ചിയിലെ ഒരു റസ്‌റ്റോറന്റിൽ വച്ചായിരുന്നു അത്. അന്ന് എനിക്കൊപ്പം എന്റെ പാരന്റ്‌സ് ഉണ്ട്. ആന്റണി സുഹൃത്തുക്കൾക്കൊപ്പമാണ് വന്നത്. അന്ന് കണ്ടു സംസാരിച്ചു.
 
പിന്നീട് ഡിസംബർ 31 ന് ഒരു മാളിൽ വച്ച് ഞങ്ങൾ വീണ്ടും കണ്ടു. എന്നെ പ്രപ്പോസ് ചെയ്യാൻ ധൈര്യമുണ്ടോ എന്ന് ഞാൻ അങ്ങോട്ട് ചോദിക്കുകയായിരുന്നു. ഒരു പെൺകുട്ടി ഇങ്ങോട്ട് വന്ന് പ്രപ്പോസ് ചെയ്താലേ സ്വീകരിക്കുന്ന ആളാണ് ഞാൻ, എന്ന് പറഞ്ഞ് അന്ന് തട്ടിൽ പ്രപ്പോസ് ചെയ്തു. അതായിരുന്നു തുടക്കം. പക്ഷേ ഞങ്ങളുടെ ബന്ധം കൂടുതൽ സീരിയസ് ആയത് 2016 ൽ ആണ്. അന്ന് ആന്റണി എനിക്ക് ഒരു പ്രപ്പോസൽ റിങ് അണിയിച്ചിരുന്നു. എന്റെ പല സിനിമകളിലും നിങ്ങൾക്ക് ആ റിങ് കാണാം, ഞാൻ അത് ഊരി മാറ്റാറുണ്ടായിരുന്നില്ല. ഇപ്പോൾ വെഡ്ഡിങ് റിങ് വന്നതിന് ശേഷമാണ് അത് മാറ്റിവച്ചത്.
 
കൊവിഡ് കാലത്താണ് ഞങ്ങൾ ലിവിങ് ടുഗെദർ റിലേഷൻ ഷിപ്പ് തുടങ്ങിയത്. അതിന് മുൻപ് ഒന്നിച്ചുണ്ടാവുമായിരുന്നുവെങ്കിലും, ലിവിങ് ടുഗെദറിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. കൊവിഡിന് ശേഷം എന്തുകൊണ്ട് ഇനി ലിവിങ് ടുഗെദർ ആയിക്കൂട എന്ന് തീരുമാനിച്ചു. പക്ഷേ അപ്പോഴും ഞങ്ങൾ ഹോളിഡേ ട്രിപ് പോകുമായിരുന്നില്ല, എവിടെയെങ്കിലും പോയാലും എപ്പോഴും സുഹൃത്തുക്കളുണ്ടാവും. അത് ഞങ്ങൾക്ക് സേഫ് ആയിരുന്നു.
 
2010 മുതൽ പ്രണയിക്കുന്ന ഞങ്ങൾ, 2017 ൽ ആണ് ആദ്യമായി വിദേശ യാത്ര പോയത്. അതും ജഗദീഷ് അറേഞ്ച് ചെയ്തതാണ്. പതിമൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം, രണ്ട് വർഷം മുൻപാണ് ആദ്യത്തെ സോളോ ട്രിപ് തന്നെ സംഭവിച്ചത്. അത് കോസമയിൽ ആയിരുന്നു. ദുബായിൽ കാന്റിൽ ലൈറ്റ് ഡിന്നറിന് പോയതും സഹൃത്തുക്കൾക്കൊപ്പമാണ്. ഞങ്ങൾ അങ്ങനെ സാധാരണ കപ്പിൾസിനെ പോലെയല്ല എന്നാണ് കീർത്തി പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article