ആക്ഷനുമല്ല റൊമാൻസുമല്ല, മലയാളത്തില്‍‌ കലക്കൻ തിരിച്ചുവരവിന് ദുൽഖർ; നഹാസ് ചിത്രത്തിന്റെ അപ്‌ഡേറ്റ്

നിഹാരിക കെ.എസ്
വ്യാഴം, 2 ജനുവരി 2025 (08:55 IST)
ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് ചിത്രമാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ആയത്. ഇതിലൂടെ അതിഗംഭീര തിരിച്ചുവരവ് നടത്തിയ ദുല്‍ഖര്‍ സല്‍മാന്റെ മലയാളച്ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ആര്‍ഡിഎക്‌സ് സംവിധായന്‍ നഹാസ് ഹിദായത്തിനൊപ്പമാകും അടുത്ത ചിത്രമെന്ന് ദുല്‍ഖര്‍ തന്നെ അറിയിച്ചിരുന്നെങ്കിലും ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 
ഇപ്പോള്‍ സിനിമയുടെ ഴോണറിനെ കുറിച്ചും ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പറയുകയാണ് നടന്‍ വിഷ്ണു അഗസ്ത്യ. ആര്‍ഡിഎക്‌സിലെ പോള്‍സണ്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു, നഹാസിന്റെ രസകരമായ അവതരണത്തില്‍ ദുര്‍ഖറിനെ കാണാന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു. സില്ലിമോങ്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡിക്യു ചിത്രത്തെ കുറിച്ച് വിഷ്ണു സംസാരിച്ചത്.
 
ഫാന്റസി മിസ്ട്രി ഴോണറിലുള്ള ചിത്രമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് അതെ എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. ചിത്രത്തില്‍ താനുണ്ടാകുമോ എന്ന് അറിയില്ലെന്നും കാസ്റ്റിങ്ങും മറ്റും പ്രാരംഭഘട്ടത്തിലാണെന്നും വിഷ്ണു പറഞ്ഞു.
 
'നഹാസിന്റെ പുതിയ ചിത്രത്തില്‍ ഞാന്‍ ചിലപ്പോള്‍ ഉണ്ടാകും. അധികം കഥാപാത്രങ്ങളില്ലാത്ത ചിത്രമാണ്. നഹാസിന്റെ രസമുള്ള സ്റ്റോറിടെല്ലിങ് സ്‌റ്റൈലില്‍ ഡിക്യു വന്ന് പൊളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍,' വിഷ്ണു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article