ബോളിവുഡിനെ അമ്പരപ്പിച്ച് മാര്‍ക്കോയുടെ കുതിപ്പ്, 100 കോടിയിലേക്ക് കുതിപ്പ്; കണക്കുകൾ പറയുന്നതിങ്ങനെ

നിഹാരിക കെ.എസ്

ബുധന്‍, 1 ജനുവരി 2025 (15:55 IST)
ബോളിവുഡിനെയും ഞെട്ടിച്ച കുതിക്കുകയാണ് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ആഗോള കളക്ഷൻ സാക്നില്‍ക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഒരു മലയാള ചിത്രത്തിന് നോർത്ത് ഇന്ത്യയിൽ ഇത്രയും സ്വീകാര്യത ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണ്.
 
ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 71 കോടി രൂപയിലധികം നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍