കാത്തിരിപ്പുകൾക്കൊടുവിൽ മീനാക്ഷിക്ക് കൂട്ടായി കുഞ്ഞുവാവയെത്തി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം പലവട്ടവും കവ്യ ഗർഭിണിയാണെന്ന് വാർത്ത വന്നിരുന്നു. എന്നാൽ അടുത്തിടെ കാവ്യയുടെ അച്ഛൻ തന്നെയാണ് മകൾ എട്ട് മാസം ഗർഭിണിയാണെന്ന വിവരം പുറത്തുവിട്ടത്.
ഇപ്പോൾ കാവ്യ പ്രസവിച്ചെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ദിലീപ് കുടുംബത്തിലേക്ക് കുഞ്ഞുതഥി എത്തിയതിനെ കുറിച്ച് ദിലീപ് ഫാന്‍സ് ക്ലബ്ബിലാണ് പറഞ്ഞിരിക്കുന്നത്. കുടുംബം ഉടന്‍ ഇക്കാര്യം അറിയിക്കുമെന്നാണ് കരുതന്നത്.
മഞ്ഞ നിറത്തിലുള്ള ഡ്രസ്സിൽ കാവ്യയുടെ ബേബിഷവർ ഫോട്ടോയായിരുന്നു കുറച്ച് മാസങ്ങൾക്ക് മുമ്പിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്. ഇപ്പോൾ കുടുംബത്തിലേക്ക് എത്തിയിരിക്കുന്നത് പെൺകുഞ്ഞാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.