ചരിത്രം വഴിമാറനും തിരുത്താനും കൂടിയാണ്, കാവല്‍ പ്രദര്‍ശനം തുടരുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ !

കെ ആര്‍ അനൂപ്
വ്യാഴം, 2 ഡിസം‌ബര്‍ 2021 (14:35 IST)
നവംബര്‍ 25ന് റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം കാവല്‍ പ്രദര്‍ശനം തുടരുന്നു. നൂറിലധികം കേന്ദ്രങ്ങളില്‍ സിനിമ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കള്‍. 
 
'ചരിത്രം വഴിമാറനും തിരുത്താനും കൂടി ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കാവല്‍ നൂറില്‍ അധികം കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നു'- കാവല്‍ ടീം കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GOODWILL ENTERTAINMENTS (@goodwillentertainmentsofficial)

കസബ സംവിധാനം ചെയ്ത നിതിന്‍ രഞ്ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ ആക്ഷന്‍ വേഷത്തില്‍ കണ്ട ആരാധകരും ആവേശത്തിലാണ്. ജോബി ജോര്‍ജ്ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രമാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article