വിവാഹ വേദിയില്‍ വിക്കി കൗശലും കത്രീന കൈഫും ചേര്‍ന്ന് മുറിച്ച അഞ്ച് നില കേക്കിന്റെ വില അറിയുമോ? ഒന്നും രണ്ടും ലക്ഷമല്ല !

Webdunia
വ്യാഴം, 9 ഡിസം‌ബര്‍ 2021 (20:11 IST)
ബോളിവുഡ് സിനിമാലോകം കാത്തിരുന്ന താരവിവാഹം യാഥാര്‍ഥ്യമായി. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നും 3.45 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കത്രീനയുടെ കഴുത്തില്‍ വിക്കി താലി കെട്ടി. കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങുകള്‍. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് വിവാഹം നടന്നത്. 
 
വിവാഹ വേദിയില്‍ താരങ്ങള്‍ മുറിച്ച കേക്കിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. അഞ്ച് നിലകളിലായി പ്രത്യേകം ഡിസൈന്‍ ചെയ്ത കേക്കിന് ഒന്നും രണ്ടും ലക്ഷം രൂപയല്ല വില ! 
 
അഞ്ച് നില കേക്കാണ് വിവാഹ വേദിയില്‍ മുറിച്ചത്. ഈ അഞ്ച് നില കേക്കിന് മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് വിലയെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് നില കേക്കിന് പുറമേ കാരമലും ചോക്ലേറ്റും കൊണ്ട് നിര്‍മിച്ച മൂന്ന് നില കേക്കും വിവാഹ വേദിയില്‍ മുറിച്ചു. ഇറ്റാലിയന്‍ ഷെഫ് ഡിസൈന്‍ ചെയ്ത അഞ്ച് നില കേക്കായിരുന്നു കല്യാണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്ക് ആണ് ഇത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article