പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനീലിയ തിരിച്ചെത്തുന്നു, റിതേഷ് സംവിധാനം ചെയ്യുന്ന ചിത്ര‌ത്തിൽ നായിക

Webdunia
വ്യാഴം, 9 ഡിസം‌ബര്‍ 2021 (17:40 IST)
തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും നിറഞ്ഞ് നിന്നിരുന്ന നടിയാണ് ജനീലിയ ഡിസൂസ. നടൻ പൃഥ്വിരാജിനൊപ്പം ഉറുമിയിലൂടെ മലയാളത്തിലും നടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ബോളിവുഡ് താരമായ റിതേഷ് ദേശ്‌മുഖുമായുള്ള വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം.
 
എന്നാൽ പത്ത് വർഷങ്ങൾക്ക് ശേഷം നടി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പ്രഖ്യാപനം നടത്തിയത്. മറാത്തി ചിത്രത്തിലൂടെയാണ് താരം ‌സിനിമയിൽ തിരിച്ചെത്തുന്നത്. റിതേഷും ജനീലിയയും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റിതേഷ് ദേശ്‌മുഖ് തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article