ഒരുപാട് നാള്‍ സ്വപ്നം കണ്ട ആ ദിവസം , വൈശാഖ് ഏട്ടന്റെയൊപ്പം ഒരു സിനിമ,നൈറ്റ് ഡ്രൈവ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്

വ്യാഴം, 9 ഡിസം‌ബര്‍ 2021 (11:17 IST)
പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്.റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ കൊച്ചിയിലാണ് ചിത്രീകരിച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
 
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് അഭിലാഷ് പറയുകയാണ്.
 
'വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്ന നൈറ്റ് ഡ്രൈവ്..നൈറ്റ് ഡ്രൈവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതാ.ഒരുപാട് നാള്‍ സ്വപ്നം കണ്ട ആ ദിവസം ... വൈശാഖ് ഏട്ടന്റെ ഒപ്പം ഒരു സിനിമ. ആന്റോ ചേട്ടന്റെ പ്രൊഡക്ഷന്‍, ഷാജിയേട്ടന്റെ ക്യാമറ, രഞ്ജന്റെ സംഗീതം,ഇന്ദ്രേട്ടന്‍, റോഷന്‍, അന്ന പിന്നെ കൂട്ടിന് ക്യാമറക്ക് മുന്നിലും പിന്നിലുമായി ഒരു വലിയ ടീമും. '- അഭിലാഷ് പിള്ള കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍