കങ്കുവയിൽ ഒളിഞ്ഞിരിക്കുന്ന 'സർപ്രൈസ്' കാർത്തിയോ?

നിഹാരിക കെ എസ്
വെള്ളി, 25 ഒക്‌ടോബര്‍ 2024 (16:18 IST)
വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് കങ്കുവ. ചിത്രത്തിൽ നിരവധി കാമിയോ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സൂര്യയുടെ സഹോദരനും നടനുമായ കാർത്തി കങ്കുവയിൽ എത്തുമോയെന്നും മറ്റേതൊക്കെ താരങ്ങളുടെ കാമിയോ റോളുകൾ പ്രതീക്ഷിക്കാം എന്നുമുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സൂര്യ. അത് സ്പോയിലർ അല്ലേ എന്നാണ് താരം ചോദിക്കുന്നത്.
 
‘എന്തിനാണ് തിയേറ്ററിൽ കാണാൻ പോകുന്ന ചിത്രത്തിന്റെ സ്പോയിലർ ഇപ്പഴേ പറയുന്നത്. കാർത്തിയാണോ അല്ലെങ്കിൽ മറ്റേതൊക്കെ താരങ്ങൾ ചിത്രത്തിൽ ഉണ്ടെന്ന് നിങ്ങൾ തന്നെ കാണൂ. സ്‌ക്രീനിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കാനുണ്ട്. തിയേറ്ററിൽ ആ അനുഭവത്തിനായി കാത്തിരിക്കൂ’ സൂര്യ പറഞ്ഞു. 
 
ചിത്രത്തിന്റെ ഭാഗമായി നടന്ന തെലുങ്ക് പ്രസ് മീറ്റിലാണ് നടന്റെ പ്രതികരണം. ശിവയുടെ സംവിധാനത്തിലെത്തുന്ന ഫാന്റസി-ആക്ഷൻ ചിത്രമാണ് കങ്കുവ. നവംബർ 14-നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article