കണ്ണൂർ സ്‌ക്വാഡ് ഒടിടി റിലീസിന്, എപ്പോഴാണെന്ന് അറിയണ്ടേ ?

കെ ആര്‍ അനൂപ്
ശനി, 28 ഒക്‌ടോബര്‍ 2023 (15:14 IST)
മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് പ്രദർശനം തുടരുകയാണ്. അഞ്ചാം വാരത്തിലും കാര്യമായ വെല്ലുവിളികൾ ഇല്ലാതെ തിയറ്ററുകളിൽ തന്നെയുണ്ട് മമ്മൂട്ടി ചിത്രം. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.
 
ഡിസ്‌നി ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ്. നവംബറിൽ പ്രദർശനം ഉണ്ടാകും. എന്നാൽ റിലീസ് തീയതി പുറത്തു വിട്ടിട്ടില്ല. ഒക്ടോബർ 17ന് നിർമ്മാതാക്കൾ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 75 കോടി കളക്ഷൻ സിനിമ നേടി. റിലീസ് ദിനം 2.40 കോടിയാണ് മമ്മൂട്ടി ചിത്രത്തിന് നേടാനായത്.
റോബി വർഗീസ് രാജ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥാ രചനയിൽ നടൻ റോണി ഡേവിഡ് രാജും പങ്കാളിയായി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article