'സിനിമ മോശമായാലും സൂര്യയെങ്കിലും നന്നാകാറുണ്ട്, കങ്കുവയില്‍ രണ്ടും കണക്കാ'; ആരാധകര്‍ കലിപ്പില്‍, ശിവയ്ക്ക് പൊങ്കാല

രേണുക വേണു
വ്യാഴം, 14 നവം‌ബര്‍ 2024 (13:35 IST)
Kanguva

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത 'കങ്കുവ'യ്ക്ക് മോശം പ്രതികരണം. വലിയ അവകാശവാദങ്ങളോടെ തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് ഫാന്‍സ് ഷോയ്ക്കു ശേഷം പോലും നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചു. വന്‍ പരാജയത്തിലേക്കാണ് സിനിമ നീങ്ങുന്നത്. പോസിറ്റീവ് എന്നുപറയാന്‍ ഒരു ഘടകവും സിനിമയില്‍ ഇല്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 
 
' സിനിമ മോശമായാലും സൂര്യയുടെ പ്രകടനം പൊതുവെ നന്നാകാറുണ്ട്. എന്നാല്‍ കങ്കുവയില്‍ സൂര്യ കൂടി മോശമായിരിക്കുന്നു. ഈ സിനിമ തിയറ്ററിലിരുന്ന് കാണുന്നത് അസഹനീയമായിരുന്നു.' ഒരു പ്രേക്ഷകന്‍ പ്രതികരിച്ചു. വളരെ മോശം തിരക്കഥയെന്നാണ് കൂടുതല്‍ പ്രേക്ഷകരും പറയുന്നത്. സിനിമയില്‍ മുഴുവന്‍ വലിയ ശബ്ദകോലാഹലങ്ങള്‍ ആണെന്നും അതുകൊണ്ട് തന്നെ പ്രേക്ഷകനു തലവേദനയുണ്ടാക്കുമെന്നുമാണ് സിനിമ ഇഷ്ടപ്പെടാത്ത ഒരാള്‍ കുറിച്ചത്. സൂര്യയുടെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റൊന്നും സിനിമയില്‍ ഇല്ലെന്നും ഇയാള്‍ പറയുന്നു. 
 
ബോക്‌സ്ഓഫീസില്‍ വന്‍ തകര്‍ച്ചയാണ് കങ്കുവയെ കാത്തിരിക്കുന്നത്. ആദ്യദിനത്തിലെ വലിയ കളക്ഷനു അപ്പുറം കങ്കുവയ്ക്ക് തെന്നിന്ത്യന്‍ ബോക്‌സ്ഓഫീസില്‍ വേണ്ടത്ര സ്വീകാര്യത കിട്ടില്ലെന്നാണ് ഇപ്പോഴത്തെ പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article