ഇത് കമ്മട്ടിപ്പാടമോ അതോ മിനിയോൺസോ ? വീഡിയോ വൈറലാകുന്നു

Webdunia
ചൊവ്വ, 24 മെയ് 2016 (18:06 IST)
കുട്ടികളുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ അവതരിച്ച കാർട്ടൂൺ സിനിമയാണ് മിനിയോൺസ്. അതേപോലെ ദുൽഖർ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്ന കമ്മട്ടിപ്പാടം. എന്നാൽ ഇതു രണ്ടും ഒരുമിച്ചാൽ എങ്ങിനിരിക്കും. അതാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയം.
 
മിനിയോണ്‍സ് കാര്‍ട്ടൂണ്‍ വീ‍‍ഡിയോയ്ക്ക് കമ്മട്ടിപ്പാടം സിനിമയുടെ ട്രയിലറിന്റെ ശബ്ദം നല്‍കി തയ്യാറാക്കിയ ഉഗ്രന്‍ വീഡിയോ പുറത്തിറങ്ങി. വീഡിയോ ഇതിനോടകം സോഷ്യൽ മീഡീയയിൽ വൈറലായി കഴിഞ്ഞു. 
 
രാജീവ് രവിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായ കമ്മട്ടിപ്പാടം പണ്ടത്തെ കൊച്ചിയുടെ കഥയാണ് പറയുന്നത്. ദുൽഖറിനോടൊപ്പം വിനായകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
Next Article