'പണി നൈസായൊന്ന് പാളി..';മരുമകളുടെ മുന്നില്‍ ഷോ കാണിക്കാന്‍ പോയപ്പോള്‍,കമ്മട്ടിപ്പാടത്തിലെ രസകരമായ വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 9 മെയ് 2022 (12:34 IST)
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് മണികണ്ഠന്‍ ആചാരി. ഇന്ന് മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളുള്ള ഒരു നടനായി അദ്ദേഹം മാറി കഴിഞ്ഞു. സൂപ്പര്‍താരങ്ങളായ രജനീകാന്തിനൊപ്പവും വിജയ് സേതുപതിയ്‌ക്കൈപ്പവും നടന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കമ്മട്ടിപ്പാടത്തിലെ രസകരമായ രംഗത്തിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. 
2016-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ കെ. ആചാരി,ഷോണ്‍ റോമി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത സിനിമയ്ക്ക് പി. ബാലചന്ദ്രന്‍ കഥ ഒരുക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article