'ഇന്ത്യന്‍ 2' ഡബ്ബിങ് തുടങ്ങി കമല്‍ ഹാസന്‍, ടീസര്‍ ഉടന്‍ ?

കെ ആര്‍ അനൂപ്

ശനി, 13 മെയ് 2023 (15:45 IST)
'ഇന്ത്യന്‍ 2' ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് ഇപ്പോള്‍ ചെന്നൈയിലാണ് നടക്കുന്നത്.
 
'ഇന്ത്യന്‍ 2' ലെ തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് കമല്‍ ഹാസന്‍ തുടങ്ങി. എഡിറ്റിംഗ് ജോലികളും ഷൂട്ടിനൊപ്പം പുരോഗമിക്കുന്നുണ്ട്.ഇതുവരെ ചിത്രീകരിച്ച തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് കമല്‍ഹാസന്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
 
  'ഇന്ത്യന്‍ 2' ന്റെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ തന്റെ അടുത്ത ചിത്രത്തിന്റെ ജോലികള്‍ നടന്‍ ഉടന്‍ ആരംഭിക്കാനാകും.
 
ചിത്രത്തിന്റെ ടീസര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.  
 ഇന്ത്യന്‍ 2' ല്‍ കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, വിവേക്, നെടുമുടി വേണു എന്നിവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍