കമല്‍ഹാസന്റെ വിക്രമില്‍ ആന്റണി വര്‍ഗ്ഗീസ് ഇല്ല, കാളിദാസ് ജയറാം ടീമില്‍ ?

കെ ആര്‍ അനൂപ്
ചൊവ്വ, 27 ജൂലൈ 2021 (09:08 IST)
സംവിധായകന്‍ ലോകേഷ് കനഗരാജിന്റെ 'വിക്രം'താരനിര കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ഫഹദ് ഫാസില്‍, കമല്‍ഹാസന്‍, വിജയ് സേതുപതി, നരേന്‍,അര്‍ജുന്‍ ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ ഒരുങ്ങുകയാണ്. ഇപ്പോളിതാ 'വിക്രം'ല്‍ കാളിദാസ് ജയറാം ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
മലയാളത്തില്‍ നിന്ന് മറ്റൊരു താരത്തിന്റെ പേരും നേരത്തെ ഉയര്‍ന്നു കേട്ടിരുന്നു.'അങ്കമാലി ഡയറീസ്' താരം ആന്റണി വര്‍ഗ്ഗീസ് ആയിരുന്നു അത്. ആന്റണിയ്ക്ക് പകരക്കാരനായാണ് കാളിദാസ് ടീമിലെത്തിയത് എന്നും കേള്‍ക്കുന്നു. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയായും പുറത്തുവന്നിട്ടില്ല.
 
'മീന്‍ കുഴുമ്പും മണ്‍പാനയ്യും'എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം കാളിദാസ് അഭിനയിച്ചിരുന്നു.പുത്തം പുതു കാലൈ,പാവ കഥൈകള്‍ തുടങ്ങി രണ്ട് ആന്തോളജി ചിത്രങ്ങളാണ് കാളിദാസന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. 
 
കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചു കൊണ്ട് ചുരുങ്ങിയ ആളുകളെ വെച്ചുകൊണ്ട് 'വിക്രം' ഷൂട്ട് പുരോഗമിക്കുകയാണ്.രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article