ഫഹദ് എത്തി, 'വിക്രം' ഒറ്റ ഷെഡ്യൂളില്‍ തന്നെ തീരും!

കെ ആര്‍ അനൂപ്

ശനി, 24 ജൂലൈ 2021 (15:26 IST)
ഫഹദ് ഫാസില്‍,കമല്‍ഹാസന്‍,വിജയ് സേതുപതി ടീമിന്റെ 'വിക്രം' ചിത്രീകരണം അടുത്തിടെ ആയിരുന്നു ആരംഭിച്ചത്. ഒറ്റ ഷെഡ്യൂളില്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. പൂജ ചടങ്ങില്‍ കമലും വിജയ് സേതുപതിയും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഫഹദ് ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. കമല്‍ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഫഹദ് ഇക്കാര്യം അറിയിച്ചത്.
പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ നരേനും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ ദാസ് തുടങ്ങിയവരും വിക്രമില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍