ഡിവൈഎസ്പി ചാക്കോയായി ഷാജോണ്‍, ത്രില്ലടിപ്പിക്കാന്‍ ഇന്ദ്രജിത്ത് ചിത്രം !

കെ ആര്‍ അനൂപ്
തിങ്കള്‍, 31 ജനുവരി 2022 (09:07 IST)
ഇന്ദ്രജിത്ത്, അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന
നൈറ്റ് ഡ്രൈവ് റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്ററുകളായി പുറത്തിറക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ കലാഭവന്‍ ഷാജോണും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. 
 
ഡിവൈഎസ്പി ചാക്കോയായി ഷാജോണ്‍ ചിത്രത്തിലുണ്ടാകും.
സിഐ ബെന്നി മൂപ്പനായി സിനിമയില്‍ മുഴുനീളം ഇന്ദ്രജിത്ത് ഉണ്ടാകും.
 
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്. 
 
ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article