ഡ്രൈവിങ് ലൈസൻസ് തമിഴിലേക്കും? എസ്‌ടിആറും എസ്‌ജെ സൂര്യയും മുഖ്യവേഷങ്ങളിൽ!

Webdunia
ഞായര്‍, 30 ജനുവരി 2022 (17:16 IST)
മലയാളത്തിലെ ഹിറ്റ് ചിത്രമായ ഡ്രൈവിങ് ലൈസൻസിന്റെ തമിഴ് റിമേക്ക് ഒരുങ്ങുന്നു. തമിഴ് മാധ്യമമായ 'വലൈ പേച്ച്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. സമീപകാല ഹിറ്റ് തമിഴ് ചിത്രം 'മാനാടി'ലെ കയ്യടി നേടിയ കോമ്പിനേഷനായ ചിലമ്പരസനും എസ്‌‌ജെ സൂര്യയുമായിരിക്കും തമിഴിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
 
വാലു,സ്കെച്ച്, സംഗത്തമിഴന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദര്‍ ആവും സംവിധായകന്‍. അതേസമയം പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. അതേസമയം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്.സെല്‍ഫി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‍മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article