ഇന്ന് ദിലീപിന്റെ നായിക ! ഈ നടിയെ മനസ്സിലായോ?

കെ ആര്‍ അനൂപ്

ശനി, 29 ജനുവരി 2022 (14:59 IST)
കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വീണ നന്ദകുമാര്‍ മലയാള സിനിമയില്‍ സജീവമാകുകയാണ്.ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'വോയിസ് ഓഫ് സത്യനാഥന്‍' എന്ന ചിത്രത്തില്‍ നായികയാണ് നടി.
2017ല്‍ കടം കഥ എന്ന ചിത്രത്തില്‍ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെയാണ്.
 
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12ത് മാന്‍ നടിയുടെതായി ഇനി വരാനുണ്ട്.
 
ലവ് എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍