ദിവസവും എത്രയോ കോഴികളാണ് ഇൻബോക്‌സിൽ ചത്തുവീഴുന്നത്: അമേയ മാത്യു

ചൊവ്വ, 25 ജനുവരി 2022 (12:11 IST)
സോഷ്യൽ മീഡിയയിൽ ഏറെ ആരധകരുള്ള താരമാണ് അമേയ മാത്യു. മനോഹരമായ ഫോട്ടോഷൂട്ടുകളും അടിക്കുറി‌പ്പുകളുമാണ് താരം പങ്കുവെയ്ക്കാറുള്ളത്. ഇപ്പോളിതാ ഇൻബോക്‌സിൽ ശല്യം ചെയ്യുന്നവരെ പരിഹസിച്ച് കൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്.
 
പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇൻബോക്‌സിൽ ചത്തുവീഴുന്നത് എന്നാണ് അമേയ കുറിച്ചത്. ലോല 2022 -
ദൈവമേ... പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇൻബോക്സിൽ ചത്തുവീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്നുണ്ടാവില്ല... നിങ്ങൾ നന്നായതായി ഞാനും, ഞാൻ ബ്ലോക്കിയതായി നിങ്ങളും കരുതുക. അയച്ച ചാറ്റുകൾ ക്ലിയർ ചെയ്യുക അമേയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ameya Mathew (@ameyamathew)

താരത്തിന്റെ രസകരമായ പോസ്റ്റിന് കീഴെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ പ്രീസ്റ്റിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍