കൊയിലാണ്ടിയില്‍ വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ജനുവരി 2022 (12:04 IST)
കൊയിലാണ്ടിയില്‍ വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍. കോടഞ്ചേരി നൂറാം തോട് കിഴക്കയില്‍ വീട്ടില്‍ മാത്യു ആണ് മരിച്ചത്. 71 വയസായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്തുള്ള റെയില്‍വേ ട്രാക്കിലാണ് മാത്യുവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍