കോഴിക്കോട് 51 പേരില്‍ നടത്തിയ പഠനത്തില്‍ 38 പേരിലും ഒമിക്രോണ്‍ സാനിധ്യം!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 ജനുവരി 2022 (08:24 IST)
സംസ്ഥാനത്തെ ടിപിആര്‍ 30ശതമാനത്തിനുമുകളിലെത്തി. ഇതേ തുടര്‍ന്ന് എറണാകുളത്തും പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് മൂന്നുദിവസമായി ടിപിആര്‍ 30 ശതമാനത്തിന് മുകളിലാണ്. ഇന്നലെ 3204 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 
 
അതേസമയം കോഴിക്കോട് ഡോക്ടര്‍മാര്‍ നടത്തിയ 51 സാമ്പിളുകളിലെ പഠനത്തില്‍ 38ലും ഒമിക്രോണ്‍ സാനിധ്യം കണ്ടെത്തി. ഇത് സാമൂഹിക വ്യാപനത്തിന്റെ സൂചനയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍