ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണം കൂടുന്നു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

തിങ്കള്‍, 17 ജനുവരി 2022 (08:23 IST)
കോവിഡ് മൂന്നാം തരംഗത്തെ നിയന്ത്രിക്കാന്‍ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെ എണ്ണവും ഉയരുന്നു. കഴിഞ്ഞയാഴ്ചത്തേക്കാള്‍ 31 ശതമാനം വര്‍ധിച്ചു. ഐ.സി.യുവിലേക്കും വെന്റിലേറ്ററിലേക്കും മാറ്റേണ്ട രോഗികളുടെയെണ്ണവും വര്‍ധിച്ച് തുടങ്ങിയത് ആശങ്കക്കിടയാക്കുന്നുണ്ട്. ഐ.സി.യുവിലെ രോഗികളുടെയെണ്ണം 14 ശതമാനവും വെന്റിലേറ്ററിലേത് 3 ശതമാനവുമാണ് കൂടിയത്. ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമുള്ളവരുടെയെണ്ണം 21 ശതമാനവും വര്‍ധിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍