അജയ് ദേവ്‌ഗണിനെ വിവാഹം കഴിച്ചില്ലായിരുന്നുവെങ്കിൽ ഷാരുഖിനെ കല്യാണം വിവാഹം കഴിക്കുമായിരുന്നോ?; വൈറലായി കാജോളിന്റെ മറുപടി

തുമ്പി ഏബ്രഹാം
വ്യാഴം, 28 നവം‌ബര്‍ 2019 (13:51 IST)
ബോളിവുഡിൽ എന്നത്തേയും സൂപ്പർ ഹിറ്റ് താരജോഡികളാണ് ഷാരുഖ് ഖാനും, കാജോളും. ഇരുവരുടെയും ചിത്രത്തിനും കെമിസ്ട്രിക്കും അന്നും ഇന്നും ആരാധകർ ഏറെ ആണ്.ഇപ്പോഴിതാ വളരെ രസകരമായ ചോദ്യത്തിന് രസകരമായ രീതിയിലുള്ള മറുപടി നൽകിയിരിക്കുകയാണ് കാജോൾ.

അടുത്തിടെ കാജോണ്‍ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരത്തില്‍ പങ്കെടുത്തിരുന്നു. ആരാധകരുടെ എല്ലാ ചോദ്യത്തിനും ഉത്തരം പറയുമെന്ന് നടി പറഞ്ഞിരുന്നു. ഒരുപാട് കാലങ്ങളായിഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു അതിലൊരാള്‍ ചോദിച്ചത്.
 
അജയ് ദേവ്ഗണിനെ കണ്ട് മുട്ടിയില്ലായിരുന്നെങ്കില്‍ ഷാരുഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നോ എന്നായിരുന്നു ചോദ്യം. അതിന് ഷാരുഖ് ഖാന്‍ പ്രോപ്പോസ് ചെയ്താല്‍ അല്ലേ എന്ന രസകരമായ ഉത്തരമായിരുന്നു നടി പറഞ്ഞത്. ഷാരുഖ് ഖാന്‍ ആണോ അജയ് ദേവ്ഗണ്‍ ആണോ നായകനായി അഭിനയിക്കുന്നതില്‍ കൂടുതല്‍ നല്ലത് എന്നായിരുന്നു അടുത്ത ചോദ്യം. അത് ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കുമെന്നായിരുന്നു കാജോളിന്റെ ഉത്തരം.
 
ജീവിതകാലം മുഴുവന്‍ ഷാരുഖ് തനിക്ക് സുഹൃത്ത് ആയിരിക്കുമെന്നും കാജേള്‍ വ്യക്തമാക്കി. ഷാരുഖുമായി ഇനി ഒന്നിച്ചൊരു സിനിമ വരുമോ എന്ന ചോദ്യത്തിന് അത് ഷാരുഖിനോട് തന്നെ ചോദിക്കണമെന്നായിരുന്നു പറഞ്ഞത്. അതേ സമയം അജയ് ദേവ്ഗണിനോടാണ് തനിക്ക് ആദ്യമായി ക്രഷ് തോന്നിയതെന്നും അദ്ദേഹമായിരുന്നു എന്റെ ആദ്യ ആരാധകനെന്നും നടി പറയുന്നു. ആദ്യമായി ഇഷ്ടം തോന്നിയ ആളെ തന്നെയാണ് വിവാഹം കഴിച്ചതും.

അനുബന്ധ വാര്‍ത്തകള്‍

Next Article